ഡിസംബര്‍.....മനസ്സിലും പുറ്ത്തും കുളിരണിയിക്കുന്ന ഓര്‍മ്മകളുമായിട്ടാണ്' ഓരോ ഡിസംബറും എന്നില്‍ നിന്ന് പടിയിറ്ങ്ങുന്നത്...പ്രണയത്തിന്റെ , വിരഹത്തിന്റെ ,ഏകാന്തതയുടെ ഗന്ധമുള്ള ഡിസംബര്‍... കടന്നുപോയ ഡിസംബറിലെ ഓരോ മഞ്ഞുതുള്ളിയും പ്രണയിനിയുടെ വിരല്‍സ്പര്‍ശംപോലെ സുഖകരമായൊരോര്‍മ്മയാണ്' ... പ്രകൃതിയിലലിഞ്ഞുപോയ എന്റെ പ്രണയം ഞാന്‍ തിരിച്ചറിയുന്നത് ആ മഞ്ഞുതുള്ളികളിലാണ്` ...
ബാല്യത്തില്‍ ആ മഞ്ഞ് എനിക്ക് വില്ലനായിരുന്നു...എല്ലാ ഡിസംബറിലും എന്റെ ഉമ്മ തണുത്തുവിറക്കുന്ന എന്റെ കൈകളും പിടിച്ച്` ഞങ്ങളുടെ വീടിനടുത്തുള്ള ഡോക്‌ടറുടെ മേശക്കുമുന്നിലുന്ടായിട്ടുന്ട്...ഇപ്പോ അതെല്ലാം പാടെ മറന്നിരിക്കുന്നു എന്റെ ശരീരം..അതിപ്പോ ഈ മഞ്ഞുതുള്ളികളെ പ്രണയിച്ചു തുടങ്ങിയിരിക്കിന്നു...
ഇന്നലെകളിലെ ഡിസംബറിനേക്കാള്‍ എനിക്കിഷ്ടം ഇന്നിന്റെ ഡിസംബറാണ്.നേര്‍ത്ത കരസ്പര്‍ശം കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നവള്‍,...എല്ലാവരും ഈ തണുപ്പത്ത് കൂനിക്കൂടിയിരിക്കാനിഷ്ടപ്പെടുംബൊള്‍ രാത്രിയുടെ ഏകാന്തതകളില്‍ മഞ്ഞുപെയ്യുന്ന ഡിസംബറിനെയും പുതച്ച് വിജനമായ വീഥികളിലൂടെ നടന്നില്ലാതാകുന്നതാണെനിക്കിഷ്ടം..അങ്ങനെ നടന്ന് നടന്ന് ആ മഞ്ഞിലലിഞ്ഞില്ലാതാകുന്നതും സ്വപ്നം കണ്ടുറങ്ങുന്ന രാത്രികള്‍ ...
ജനുവരികളിലായിരുന്നു ആദ്യമൊക്കെ ഞാന്‍ ഡിസംബറിനെ തിരിച്ചറിഞ്ഞിരുന്നത്,നഷ്ടപ്പെട്ടുപോയ ഡിസംബറിനെ...ഇന്ന് ഞാനാ ഡിസംബറിന്റെ വരവും കാത്തിരിക്കുന്നു...മനസ്സിനെ കുളിര്‍കോരിയണിയിക്കുന്ന ആ തണുത്ത വിരല്‍സ്പര്‍ശത്തിനായി,പ്രണയത്തിന്റെ ചൂടുള്ള ആ മഞ്ഞുതുള്ളികള്‍ക്കായി...
No comments:
Post a Comment