നിന്‍റെ മൊഴിമുത്തുകള്‍ക്കു മുന്പില്‍
എന്‍റെ സ്വപ്നങ്ങളലിഞ്ഞില്ലാതാകുന്നതും,
നിന്‍റെ മിഴിനീര്‍കണങ്ങള്‍ എന്‍റെയുള്ളിലൊരു
കടലായ് മാറുന്നതും ഞാനറിയുന്നു...
നീ വരുന്നതും കാത്താണ് ഞാനിരിക്കുന്നത് ...
എന്‍റെ ദിനരാത്രങ്ങള്‍ ഞാനിപ്പോള്‍ എണ്ണാറില്ല..
അക്ഷരങ്ങളുടെ ലോകത്തിലേക്കുള്ള യാത്രയില്‍
അക്കങ്ങളെ ഞാന്‍ മറന്നിരിക്കുന്നു....
സമയസൂചികള്‍ നിലയ്ക്കുന്ന നേരം
ഞാന്‍ നിന്നിലുണ്ടാകും...
നീ എന്നിലുള്ളതുപോലെ...
എന്‍റെ കണ്ണീര്‍ക്കണങ്ങളില്‍ പോലും
കുടിയിരിക്കുന്ന നിന്‍റെ ഓര്‍മ്മകളും,
നിറചിരിയും മായാതിരിക്കാന്‍
ഞാനിപ്പോള്‍ കരച്ചില്‍ മറന്നിരിക്കുന്നു...!
നീ തിരികെയെത്തുന്നതും കാത്തിരിക്കുന്ന
ഹൃദയസ്പന്ദനങ്ങള്‍ മാത്രമാണെന്റെയുള്ളില്‍..
കരച്ചിലിന്റെ രസതന്ത്രം മറന്നുപോയ
കണ്ണീര്‍തുള്ളിതന്‍ പരിഭവം
എന്‍ കണ്‍കളില്‍ നീ കാണുന്നില്ലെ.....?
വസന്തകാലം വരാറായോ..?
ഞാന്‍ കാത്തിരിക്കുകയാണ്..
പ്രണയത്തിന്റെ ഗുല്‍മോഹറുകള്‍
പൂക്കുന്നതും കാത്ത്..........
No comments:
Post a Comment