Sunday, February 10, 2008

നീ വരാന്‍ വൈകുമ്പോള്‍,
നിന്‍റെ മുഖം കാണാതാകുമ്പോള്‍,
നിന്‍റെ ശബ്ദം കേള്‍ക്കാതാകുമ്പോള്‍,
സമയ സൂചികള്‍ക്ക്‌
പെരുമ്പറയുടെ ഗാംഭീര്യം
ഹൃദയത്തുടിപ്പുകള്‍ക്ക്
ഉടുക്കുകൊട്ടിന്‍റെ ദൈന്യത....

എന്തേ നീ വരാന്‍ വൈകുന്നു..?
നഷ്ടങ്ങളുടെ ഹിമപര്‍വ്വത്തില്‍നിന്നും
എന്‍റെ സ്വപ്നങ്ങളുടെ പറുദീസയിലേക്ക്
നീയിറങ്ങിവരുന്നതും കാത്ത്
എന്‍റെ ദിനരാത്രങ്ങള്‍
കണ്ണീരുപോലും കട്ടപിടിച്ചിരിക്കുന്ന
ആ ഹിമപര്‍വ്വത്തില്‍ നിന്നും
ഒന്നിറങ്ങി വന്നൂടെ നിനക്ക്..?
ഈ തോളില്‍ ചാഞ്ഞ്
ഒന്ന് പൊട്ടിക്കരഞ്ഞൂടെ നിനക്ക്..
ഉള്ളില്‍ കരഞ്ഞ്, പുറമെ ചിരിച്ച്
ഒരു നീര്‍ക്കുമിളപോലെ
നിന്നെക്കാണുന്നത് എനിക്ക് സഹിക്കുന്നില്ല..

നീയെന്നെ കാണുന്നില്ലേ...?
യുഗങ്ങളായി ഞാന്‍ നിന്നെയും കാത്ത്
നിന്‍റെ ഓര്‍മ്മകളുമായി ഈ തീരത്ത്....

3 comments:

അങ്ങനൊന്നും ഇല്ല. said...

സമ്മതിച്ചിരിക്കുന്നു...

PADAVUGAL said...

valare nannayirikkunnu

HUbaib said...

I appreciate your creative mind
Go ahead
God bless you