ജന്മങ്ങള്‍;ഒരുപാടൊരുപാടു ജന്മങ്ങള്‍
ഒരുറക്കത്തില്‍,ഒരുണര്‍വ്വില്‍
രാത്രിയുടെ ഏകാന്തയാമങ്ങളില്‍
എനിക്കീ ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കണം
ഒരു നൂറു ജന്മങ്ങള്‍ ഈയൊരുറക്കത്തില്‍
എനിക്ക് ജീവിച്ച് തീര്‍ക്കണം..
പിതാവിന് യൌവനം ദാനമായി നല്‍കാന്‍
ഭീഷ്മരായി ജനിക്കണം..
കണ്ണന് നൃത്തമാടാന്‍ കാളിയനായി;
മുലപ്പാലൂട്ടാന്‍ പൂതനയായി...
മൊണാലിസയ്ക്ക് പുന്ചിരിക്കാന്‍,
ക്രിസ്തുവിന് അവസാന അത്താഴമുണ്ണാന്‍
ഡാവിന്ചിയുടെ വിരലുകളായി..
ആ മനസ്സിലെ നിറങ്ങളായി...
ജനിമൃതികള്‍ക്കിടയില്‍
വെള്ളിയാങ്കല്ലിലെ തുമ്പിയായ്....
അങ്ങനെയങ്ങനെ ഒരുപാടൊരുപാട്..
ജന്മങ്ങളുടെ ഈ മയക്കമുണര്‍ന്നാല്‍
അടുത്ത മയക്കത്തിനായുള്ള കാത്തിരിപ്പ്.;
ജീവിച്ചുതീര്‍ക്കാന്‍ കൊതിയുള്ള ജന്മങ്ങള്‍ക്കായി..
വിരഹം കൊണ്ട് കവിതകളെഴുതാന്‍
രാധയായ് പിറക്കണം..
ആര്‍ത്തലച്ചുവരുന്നൊരു മഴയാകണം;
നിറഞ്ഞൊഴുകുന്നൊരു പുഴയാകണം;
വരണ്ടുണങ്ങിയൊരു മരുഭൂമിയാകണം..
ബിഥോവന്‍റെ സിംഫണിയാകണം,
മെനുഹിന്‍റെ വയലിനാകണം,
അമീലിയായ് പിറക്കണം
ആ മാറിലെ ചൂടേറ്റ് മയങ്ങാന്‍ കൊതിച്ച
എന്‍റെ പ്രിയ സുഹൃത്തിനു വേണ്ടി
ഭരണകൂടങ്ങള്‍ക്ക് വേണ്ടി
ഖലീഫാ ഉമറായി,സോളമന്‍ ചക്രവര്‍ത്തിയായി....
ഒരിക്കല്‍ക്കൂടി മാനവരാശിക്ക്
പ്രത്യാശയുടെ തീനാളങ്ങളേകാന്‍.
പ്രൊമിത്യൂസായി പിറക്കണമെനിക്ക്
വിചാരണയ്ക്ക് ശേഷം
ഏതോ മലമുകളില്‍,ചങ്ങലകളില്‍
കഴുകന്‍മാര്‍ക്കുവേണ്ടി കാത്തിരിക്കാന്‍
ഒരിക്കലീ ജന്മങ്ങളുടെ കഥകള്‍
ഞാനവളോടു പറഞ്ഞു.
ചിരിച്ചുകൊണ്ടവളെന്നോടു ചോദിച്ചു
ശരിക്കും, നിനക്കാരായി ജനിക്കണം.?
ഞാന്‍ പറഞ്ഞു..
സത്യത്തില്‍ എനിക്കിതിലാരുമാകണ്ട...
ഒരു ജന്മമേ ഞാന്‍ കൊതിക്കുന്നുള്ളൂ..
എനിക്കൊരു രാജകുമാരനായ് ജനിക്കണം.
ഏഴു കടലും ഏഴു കരയും താണ്ടി
എന്‍റെ പന്ചവര്‍ണ്ണക്കിളിയെ സ്വന്തമാക്കാന്‍
നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത്
എന്‍റെ പിതാവിനെ അവരോധിക്കാന്‍
മറ്റൊരു ബോധിവൃക്ഷത്തണലിലേക്കുള്ള
യാത്രയ്ക്ക് മുന്‍പ്
എന്‍റെ കൂടപ്പിറപ്പിനെ ഒരു രാജകുമാരിയായ്
എന്‍റെമ്മയെ ഒരു രാജ്ഞിയായ്
കണികണ്ടുണരാന്‍...
ആ ഒരു രാജകുമാരനായാല്‍ മതിയെനിക്ക്...
1 comment:
ബ്ലോഗ് വായിച്ചു, വാക്കുകളില്‍ അഗ്നി കത്തിയെരിയുന്നു...ചിന്തകള്‍ വളരെ വ്യക്തവും സുതാര്യവുമാണ്‍..ആത്മാവിലെ വിരല്‍പ്പാടീന്റെ അറ്റത്ത് ചോര പൊടിയുന്നതു കൊണ്ടാകാം കവിതകള്‍ക്കിത്ര ഭംഗി..വളരെ നന്നായിരിക്കുന്നു.
Post a Comment